കാസർകോട്
ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോൽ കൊണ്ട് ചെവിയിൽ കുത്തിപ്പരിക്കേൽപിച്ചു. നീലേശ്വരത്തെ ശ്രീധരനാ (50)ണ് വലതുഭാഗത്തെ ചെവിക്കാണ് കുത്തെറ്റത് . ബുധനാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. പ്രസവ ശുശ്രുഷയ്ക്ക് വന്ന സ്ത്രീയെ കാണാനെത്തിയ ഒരു സ്ത്രീയും യുവാവും പ്രസവ വാർഡിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീ സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ കടത്തിവിട്ടു. സ്ത്രീയോടൊപ്പം യുവാവ് പോകാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചു. യുവാവ് പ്രകോപിതനായി മുഖത്തടിക്കുകയും കൈയിൽ തിരുകിയ താക്കോൽ ചെവിയിൽ കയറ്റി തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ചെവിയിൽ നിന്ന് ചോര വന്നതോടെ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ അവിടെയുണ്ടായിരുന്നവർ പിടികൂടി പൊലീസിന് കൈമാറി.