തുരുമ്ബെടുത്ത ഇരുമ്ബു ഗ്രില്ലുകളും പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് സ്ലാബുകളും, കാസര്‍കോട് നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

 കാസര്‍കോട്: എം ജി. റോഡിന് സമീപത്തെ ഓവുചാലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച തുരുമ്ബെടുത്ത ഇരുമ്ബു ഗ്രില്ലുകളും പൊട്ടിപ്പൊളിഞ്ഞ കോണ്‍ക്രീറ്റ് സ്ലാബുകളും മാറ്റാത്ത കാസര്‍കോട് നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാസര്‍കോട് നഗരസഭാ സെക്രട്ടറി ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ചൊവ്വാഴ്ച കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


നടപ്പാതയില്‍ നിരവധി ഇരുമ്ബു ഗ്രില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന നടപ്പാതയില്‍ സൂക്ഷമതയോടെ നടന്നില്ലെങ്കില്‍ അപകടം സംഭവിക്കും. ചില കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാതയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയിടുന്നത് വഴിയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today