അപകട സിഗ്നൽ: കോഴിക്കോട്– കുവൈത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി

 കരിപ്പൂർ (മലപ്പുറം) ∙ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും സുരക്ഷിതരാണ്. കാർഗോ വിഭാഗത്തിൽനിന്ന് അപകട സിഗ്നൽ ലഭിച്ചതിനെത്തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിലും ജാഗ്രതാ സ്ഥിതി പ്രഖ്യാപിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today