കോഴിക്കോട് ഞായറാഴ്ച്ച ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. അവശ്യസ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ഒഴികെ ഒരു സ്ഥാപനവും പ്രവർത്തിക്കാന്‍ പാടില്ല. അവശ്യസ്ഥാപനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ പേർ ഒത്തുചേരാന്‍ പാടില്ല. ബീച്ച് പാർക്ക് തുടങ്ങിയ പൊതുസ്ഥലങ്ങള്‍ തുറക്കില്ല. പൊതുഗതാഗതം സാധാരണ രീതിയില്‍ പ്രവർത്തിക്കും. മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ 2005 ലെ ദുരന്തനിവാരണത്തിൻ്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ പീനൽ കോഡിന്‍റെ 188 വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങൾ പ്രകാരവും നിയമനടപടികൾക്ക് വിധേയമാക്കേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോഴിക്കോട് നാളെ മുതല്‍ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍
mynews
0