ചെമ്മനാടിലെ മെയ്ത്ര കെയർ ക്ലിനിക്കിൽ ബ്ലഡ് ഡിസീസസ് ആൻഡ് കാൻസർ ക്ലിനിക് ഏപ്രിൽ 8ന്

 കാസറഗോഡ് ചെമ്മനാടിലെ  മേയ്ത്ര കെയർ ക്ലിനിക്കിൽ 'ബ്ലഡ് ഡിസീസസ് & കാൻസർ ക്ലിനിക്' സംഘടിപ്പിക്കുന്നു. എല്ലാ രക്ത വൈകല്യങ്ങൾക്കും കാൻസർ രോഗികൾക്കും സേവനം നൽകുന്നതിനായി ഒരുക്കുന്ന പ്രത്യേക ക്ലിനിക്കിന് നേതൃത്വം നൽകുന്നത് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നും പരിശീലനം നേടിയ വിദ്ധഗ്ദ്ധ  ഡോക്ടർമാരുടെ സംഘമാണ്.

 

ക്ലിനിക്കിന് നേതൃത്വം നൽകുന്നത് ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ (ഹീമറ്റോ-ഓൺക്കോളജിസ്റ്), മേയ്ത്ര ഹോസ്പിറ്റലിലെ മെഡിക്കൽ ഓൺക്കോളജിസ്റ് ഡോ. ആന്റണി ജോർജ് ഫ്രാൻസിസ് എന്നിവരാണ്. ഡോ. രാഗേഷ് രാധാകൃഷ്ണൻ നായർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  (എയിംസ്- ന്യൂഡൽഹി) നിന്നുമാണ് എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎം (ക്ലിനിക്കൽ ഹെമറ്റോളജി) പൂർത്തിയാക്കിയത്. ഡോ. ആന്റണി തോട്ടിയൻ ന്യൂ ഡൽഹിയിലെ എയിംസിൽ നിന്ന് എംബിബിഎസും എംഡിയും (റേഡിയേഷൻ ഓങ്കോളജി) ചെയ്തു. തുടർന്ന് കിഡ്‌വായ് മെമ്മോറിയൽ cഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ബാംഗ്ലൂരിൽ നിന്ന് ഡിഎം മെഡിക്കൽ ഓങ്കോളജി പൂർത്തിയാക്കി.

 

രാവിലെ 11:30 മുതൽ വൈകുന്നേരം 04:30 വരെ ക്ലിനിക് സംഘടിപ്പിക്കും. 0499-435000/ 8139 000 789 എന്ന നമ്പറിൽ വിളിച്ച് രോഗികൾക്ക് ക്ലിനിക്കിലേക്ക് രജിസ്റ്റർ ചെയ്യാം.


أحدث أقدم
Kasaragod Today
Kasaragod Today