ബിജെപിനയങ്ങളെ എതിർക്കുന്നു എന്ന് പറയുന്ന മുസ്‌ലിംലീഗിന് മുത്തലാഖില്‍ എന്ത് നിലപാടായിരുന്നു എന്ന് നരേന്ദ്രമോദി, ആർ എസ് എസിനെ ശത്രുവായു കാണുക എന്നല്ലാതെ എസ്ഡിപിഐക്ക് എന്ത് സാമൂഹ്യ നയങ്ങളാണുള്ളതെന്നും പ്രധാനമന്ത്രി

 കോന്നിയിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്‌ലിംലീഗിനും എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ സംസാരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിനായി കേരളത്തിലെ രണ്ടു മുന്നണികളും സാമുദായിക, പിന്തിരിപ്പന്‍ കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.


'അധികാരക്കൊതി മൂലം യുഡിഎഫും എല്‍ഡിഎഫും സാമുദായിക, ക്രിമിനല്‍, പിന്തിരിപ്പന്‍ കക്ഷികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. മുത്തലാഖില്‍ മുസ്‌ലിംലീഗിന്റെ നിലപാട് എന്തായിരുന്നു? എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമൂഹ്യ നയങ്ങള്‍ എന്താണ്? 

ആർ എസ് എസിനെ ശത്രുവായു കാണുക എന്നല്ലാതെ  എസ്ഡിപിഐക്ക്  എന്ത് സാമൂഹ്യ നയങ്ങളാണുള്ളതെന്നും  പ്രധാനമന്ത്രി

പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ പിന്തുണയ്ക്കാനാകുമോ? ഇല്ല' - മോദി പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും ഏഴു വീതം പാപങ്ങള്‍ ചെയ്തു എന്നായിരുന്നു മോദിയുടെ ആരോപണം. അതിലൊന്നായാണ് പ്രധാനമന്ത്രി ഇതിനെ വിശദീകരിച്ചത്.


ശബരിമല പ്രചാരണ ആയുധമാക്കുക എന്ന ലക്ഷ്യത്തോടെ ശരണംവിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി ഡല്‍ഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവര്‍ക്ക് കേരളത്തിലെ മാറ്റം മനസിലാകില്ലെന്നും കുറ്റപ്പെടുത്തി.


أحدث أقدم
Kasaragod Today
Kasaragod Today