ന്യൂഡല്‍ഹി: ദൃശ്യമാദ്ധ്യമപ്രവര്‍ത്തകന്‍ രോഹിത് സര്‍ദ്ദാന (41) കൊവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യ ടുഡെ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദി ചാനലായ
ആജ് തക്കിലെ എക്‌സിക്യുട്ടീവ് എഡിറ്ററും പ്രധാന വാര്‍ത്താ അവതാരകനുമായിരുന്നു. ദംഗല്‍ എന്ന പേരില്‍ രോഹിത് അവതാരകനായ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള പരിപാടി പ്രശസ്തമാണ്. സീ ന്യൂസിലും ജോലി ചെയ്തിരുന്നു.പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ചാനൽ ചർച്ച നടത്തിയതിലൂടെയും ബീഫ് കൈവശം വെച്ചതിന് അഖ്ലാകിനെ കൊല്ലപ്പെടുത്തിയതിനെ ന്യായീകരിച്ചതിലും വിവാദത്തിലായ മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹം ,
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷായടക്കമുള്ളവരും മാദ്ധ്യമ മേഖലയിലെ പ്രമുഖരും അനുശോചിച്ചു.