ബ്ലഡ് ബാങ്കുകളിൽ രക്തദൗർലഭ്യം, മെയ്ദിനത്തിൽ സംസ്ഥാനത്തുടനീളം രക്തദാന യജ്ഞം സംഘടിപ്പിക്കുമെന്ന് എസ്‌.ഡി.ടി.യു

 *മെയ് ദിനത്തില്‍ എസ്ഡിടിയു* 

*സംസ്ഥാന വ്യാപകമായി രക്തദാനം നടത്തും:*

*നൗഷാദ് മംഗലശ്ശേരി*


കോഴിക്കോട്: ജീവനും ജിവിതവും സമര്‍പ്പിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗസമര പോരാട്ട ചരിത്രത്തിലെ അവിസ്മരണിയ ഓര്‍മ്മകളെ ലോക തൊഴിലാളികള്‍ നെഞ്ചിലേറ്റുന്ന മെയ്ദിനത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിടിയു) ജില്ലാ കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രക്ത ബാങ്കുകളില്‍ രക്തദാനം നടത്തും. കൊവിഡ് മഹാമാരി രൂക്ഷമാകുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മനുഷ്യ ജീവന്‍ പിടഞ്ഞ് വീഴുമ്പോള്‍ കേരളത്തിലെ രക്തബാങ്കുകളിലെ ശേഖരണ കുറവ് മറ്റൊരു ദുരന്തത്തിന് സാക്ഷി ആവാതിരിക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അഭിമാന ദിനമായ മെയ് ഒന്നിന് 'രക്തദാനം - മഹാദാനം'എസ്ഡിടിയു കൈതാങ്ങ് എന്ന മുദ്രാവാക്യമുയര്‍ത്തി രക്തദാനം നടത്തുന്നത്. കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ മെയ് ദിന റാലികള്‍ ഒഴിവാക്കി മുഴുവന്‍ തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ക്കും മെയ് ദിനാശംസകള്‍ നേരുന്നതായും എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today