തൃശ്ശൂർ: അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്. ബിജെപി സ്ഥാനാര്ഥിയായി വിജയിച്ച ഹരിയെ പഞ്ചായത്ത് പ്രസിഡന്റായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു. വോട്ടെടുപ്പിൽ വിജയിച്ച ഇടത് സ്ഥാനാർത്ഥി ജയിച്ചയുടൻ സ്ഥാനം രാജിവെച്ചു. ഇതേ തുടർന്നാണ് ഹരി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെയാണ് കോടതി ഉത്തരവിട്ടത്. വിധിയുടെ പകർപ്പ് ഇന്ന് ഹരിക്ക് കിട്ടി.
യൂഡിഎഫ് പിന്തുണച്ചതിനാൽ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് എൽഡി എഫ്,എങ്കിൽ ബിജെപി ഭരിക്കട്ടെയെന്ന് കോടതി
mynews
0