തിരുപ്പതി: ഓക്‌സിജന്‍ ക്ഷാമത്തിന് ഇനിയും അറുതിയാവാതെ രാജ്യം. ഓക്‌സിജന്‍ മരണം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ് രാജ്യമെമ്ബാടും. തിങ്കളാഴ്ച വൈകീട്ട് ആന്ധ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചുതടസ്സപ്പെട്ടത് മൂലം 11 കൊവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങിയതാണ് അതില്‍ അവസാനത്തേത്.
അരമുക്കാല്‍ മണിക്കൂര്‍ നേരത്തേക്ക് ഓക്‌സിജന്‍ വിതരണംതടസ്സപ്പെട്ടതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്‌തെന്നും എല്ലാം സാധാരണ നിലയിലെത്തിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
