കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് സർക്കാർ വക 10 ലക്ഷം; അമ്പരപ്പിച്ച് ജഗൻ

 കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഒട്ടേറെ സംസ്ഥാനങ്ങൾ മാതൃക കാട്ടിയിരുന്നു. അക്കൂട്ടത്തിൽ വേറിട്ട തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശ്  മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി. അനാഥരായി പോയ കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായിട്ടാണ് 10 ലക്ഷം രൂപ സർക്കാർ നിക്ഷേപിക്കുന്നത്.കുട്ടിക്ക് 25 വയസ് ആകുന്നത് വരെ ബാങ്കിൽ തന്നെ കിടക്കുന്ന പണത്തിന്റെ പലിശ കുട്ടികൾക്ക് ലഭിക്കും. അഞ്ചു മുതൽ ആറു ശതമാനം വരെ പലിശ കുട്ടികൾക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഇതുപയോഗിച്ച് കുട്ടികളുടെ പഠനം നടത്താം. ബാങ്കുമായി സഹകരിച്ചാണ് സർക്കാർ ഈ പദ്ധതി തയാറാക്കുന്നത്. അതേസമയം കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടി.


أحدث أقدم
Kasaragod Today
Kasaragod Today