പാലിനേക്കാള്‍ ഉപയോഗപ്രദം ചാണകവും ഗോമൂത്രവുമാണെന്ന്​​ ബി.ജെ.പി എം.എല്‍.എ നിയമസഭയില്‍

 ഗുവാഹത്തി: അസമില്‍ നടപ്പാ​ക്കാനൊരുങ്ങുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച്‌​ ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൃണാള്‍ സൈകിയ. പശുസംരക്ഷണം വര്‍ഗീയവല്‍ക്കരിക്കരുതെന്നും പാലിനേക്കാള്‍ ഉപയോഗപ്രദം ചാണകവും ഗോമൂത്രവുമാണെന്നും മൃണാള്‍ സൈകിയ നിയമസഭയില്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്​സ്​പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.


''പശു സംരക്ഷണം വരു​േമ്ബാഴെല്ലാം ആളുകള്‍ വര്‍ഗീയ വല്‍ക്കരിക്കുകയാണ്​. ഗോമാതാവ്​ നമ്മുടെ സംസ്​കാരവും വിശ്വാസവുമാണ്​. പശുക്കള്‍ നമ്മളവര്‍ക്ക്​ നല്‍കുന്നതിനേക്കാള്‍ തിരികെ നല്‍കുന്നു. നമുക്ക്​ പശുക്കളെ വേണം. പാലിനേക്കാള്‍ ഉപയോഗമുള്ളതാണ്​ ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന്​ 45 രൂപയാണ്​ ഈടാക്കുന്നത്​.



അതേസമയം പാലിന്​ 50 രൂപയാണുള്ളത്​. ഇതിനില്‍ നിന്നും നമ്മള്‍ ഗോമൂത്രത്തി​െന്‍റ വില മനസ്സിലാക്കണം.''


''നമുക്ക്​ പശുവുമായി മതപരമായ ബന്ധമുണ്ട്​. ഹിന്ദുഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ കന്നുകാലികളെ കശാപ്പ്​ ചെയ്യരുത്​. എല്ലാവരും ഇടകലര്‍ന്നു ജീവിക്കുന്ന സ്ഥലങ്ങളില്‍ ബീഫ്​ വില്‍ക്കരുത്​. ഇതെല്ലാം ഉള്‍കൊള്ളുന്ന നിയമമാണ്​ നടപ്പാക്കാന്‍ പോകുന്നത്​'' -മൃണാള്‍ സൈകിയ പറഞ്ഞു.


പശുസംരക്ഷണ ബില്ലിനെ ന്യായീകരിച്ച്‌​ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയും രംഗത്തെത്തിയിരുന്നു. ''പശു അമ്മയാണെന്ന്​ ഞങ്ങള്‍ വിശ്വസിക്കുന്നു. ബംഗാളില്‍ നിന്നും കന്നുകാലികള്‍ വരുന്നത്​ തടയലാണ്​ ഞങ്ങളുടെ ആവശ്യം. പശു ആരാധിക്കപ്പെടുന്ന ഇടങ്ങളില്‍ ബീഫ്​ കഴിക്കരുത്​. ആളുകള്‍ മൊത്തത്തില്‍ അവരുടെ സ്വാഭാവിക ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല ഞാന്‍ പറയുന്നത്​. ഫാന്‍സി ബസാറിലും ശാന്തിപൂരിലും ഗാന്ധിബസ്​തിയിലും മദീന ഹോട്ടലിന്‍റ ആവശ്യമില്ല''. -അസം മുഖ്യമന്ത്രി പറഞ്ഞു.


അതേ സമയം വിഷയത്തില്‍ ​പ്രതിഷേധവുമായി എ.ഐ.യു.ഡി.എഫ്​ രംഗത്തെത്തി. ഉത്തരേന്ത്യയിലെപ്പോലെ ആള്‍കൂട്ടക്കൊലക്ക്​ വഴിതുറക്കുന്നതാണ്​ ബില്ലെന്ന്​ എ.ഐ.യു.ഡി.എഫ്​ ​പ്രതികരിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today