ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

 ബദിയടുക്കഃ ബൈക്കില്‍ കടത്തുകയായിരുന്ന 4.125ലീറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. യുവാവിനെതിരെ കേസ്. മാര്‍പ്പനടുക്കയിലെ

വിജയ നായക്(38)നെതിരെ കേസെടുത്തു.

ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്‍റിവ് ഓഫീസര്‍ പി.കെ. വിനയരാജിന്‍റെ നേതൃത്വത്തില്‍ കുംബഡാജെ മാര്‍പ്പനടുക്ക ജംഗ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് ഹിറോ ഹോണ്ട ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു.

കോവിഡ് രോഗവ്യാപന ഭീതി നിലനിൽക്കുന്ന പ്രദേശമായതിനാൽ പ്രതിയെ തൽസമയം അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രിവന്‍റിവ് ഓ ഗോപി , CEO മാരായ ബോസ്കുമാർ,ജോൺസൺ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു


أحدث أقدم
Kasaragod Today
Kasaragod Today