കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങളുണ്ട്, സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതർ

 ന്യൂദല്‍ഹി : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നല്‍കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.


കോവിഡ് വാക്സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളത് കണക്കാക്കിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.




കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തിക്ക് പേരും വിവരങ്ങളുമടങ്ങുന്ന സര്‍ട്ടിഫിക്കറ്റാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ വാക്സിന്‍ സ്വീകരിച്ച തീയതിയും സമയവും, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിന്‍ സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷമാണ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today