ഗൾഫിൽ നിന്നും അവധിക്ക് വന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

 കോട്ടപ്പുറം : കോവിഡ്‌ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർസ്വദേശി യായ യുവാവ്‌ കോവിഡ് ബാധിച്ച് മരണപ്പെട്ടു.. 

തൃക്കരിപ്പൂർ കൈക്കോട്ടുകടവ് സ്വദേശിയായ ഹാരിസ്( 42 ) ആണ് ഇന്ന് മംഗലാപുരം  ആശുപത്രിയിൽ വെച്ച് മരിച്ചത്. 

കോട്ടപ്പുറത്തെ പരേതനായ മഹമൂദിന്റെ  മകൾ ഖൈറുന്നിസയുടെ ഭർത്താവാണ്. 

കൈക്കോട്ട് കടവിലാണ് താമസം. 

സൗദിയിലായിരുന്ന ഹാരിസ് അവധിക്ക് നാട്ടിൽ വന്നതാതായിരുന്നു. 

ഏതാനും ദിവസങ്ങളിലായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു 

നാല് മക്കളുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today