ടെൽഅവീവ്: പതിനൊന്ന് ദിവസം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് വിരാമം. ഇസ്രയേല്‍– പാലസ്‌തീൻ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് സംഘർഷം അവസാനിച്ചത്. ഈജിപ്‌തിന്‍റേയും ഖത്തറിന്‍റേയും നേതൃത്വത്തില്‍ നടന്ന മദ്ധ്യസ്ഥ ചര്‍ച്ചകൾക്ക് ഒടുവിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നുവെന്ന് ഹമാസ് അറിയിച്ചു. സുരക്ഷസംബന്ധിച്ച ഇസ്രയേല്‍ കാബിനറ്റ് വെടിനിര്‍ത്തല്‍ അംഗീകരിച്ചു. അമേരിക്ക ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകൂടി മാനിച്ചാണ് വെടിനിര്‍ത്തല്‍ തീരുമാനം.
സംഘര്‍ഷങ്ങളില്‍ ഇതുവരെ 232 പലസ്‌തീന്‍കാരും 12 ഇസ്ര
യേലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. വെടിനിര്‍ത്തല്‍ നിലവില്‍വന്നതോടെ ഗാസയിലെ ജനങ്ങള്‍ ആഘോഷങ്ങളുമായി തെരുവിലിറങ്ങി. പടക്കംപൊട്ടിച്ചും മധുരം വിതരണം നടത്തിയുമാണ് നാട്ടുകാര്‍ സമാധാന അന്തരീക്ഷത്തെ വരവേറ്റത്. ഇസ്രേയല്‍, ഈജിപ്‌ത് പ്രധാനമന്ത്രിമാരുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സംസാരിച്ചതായും വിവരമുണ്ട്.
കൊല്ലപ്പെട്ട ഇസ്രായേലി പട്ടാളക്കാരന്റെ 2019 ലെ ട്വിറ്റര്‍ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ചയാവുന്നു. ഇസ്രാഈല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) അംഗമായ ഒമര്‍ തബീബ് (21) മെയ് 13 നാണ് ഗാസ മുനമ്ബിന് സമീപം മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
തബീബിന്റെ ട്വിറ്റര്‍ അകൗണ്ടായ ഒമ്രിബെന്‍ലുലുവില്‍ 2019 ഓഗസ്റ്റ് ഏട്ടിലെ ഒരു പോസ്റ്റില്‍ ഫലസ്തീന്‍ യുവതിയെ ബലാത്സംഗം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഫലസ്തീനി വനിതയെ ബലാത്സംഗം ചെയ്ത ശേഷം ഞാനെടുത്ത പുകയാണിത് എന്ന തലക്കെട്ടോടെ പുകവലിക്കുന്ന ഫോടോ പോസ്റ്റ് ചെയ്‌തിരുന്നു.
തബീബ് യഥാര്‍ഥത്തില്‍ ഒരു ഫലസ്തീന്‍ സ്ത്രീയെ ആക്രമിച്ചതാണോ അതോ തമാശ പറഞ്ഞതാണോ എന്ന് വ്യക്തമല്ല. ആ പോസ്റ്റിന് താഴെ നിരവധി വിമര്‍ശനങ്ങളും ഒമറിന് കേള്‍ക്കേണ്ടി വന്നു. ട്വീറ്റ് പോസ്റ്റ് ചെയ്‌ത തീയതി, തബീബ് തന്റെ നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായിരുന്നു. വിവാദ പോസ്റ്റില്‍ ഐഡിഎഫ് അന്വേഷണം നടത്തിയിരുന്നോ എന്നും വ്യക്തമല്ല.
കൂടുതലും യെമന്‍ ജൂത വംശജരായ ആളുകള്‍ താമസിക്കുന്ന ജന്മനാടായ എലിയാകിമിലാണ് തബീബിനെ സംസ്കരിച്ചത്. നൂറുകണക്കിന് നാട്ടുകാരും ഐഡിഎഫ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക ചര്‍ചയായത്
