അപകടകരമായഡ്രൈവിങ്​​; വിദ്യാനഗർ സ്വദേശിയുടെ ലൈസന്‍സ് റദ്ദാക്കി

 കാസര്‍കോട്​: അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന്​ യുവാവി​െന്‍റ ലൈസന്‍സ്​ റദ്ദാക്കി. ഒരുവര്‍ഷത്തേക്കാണ്​ നടപടി. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി (19)െന്‍റ ലൈസന്‍സാണ് മോ​ട്ടോര്‍ വാഹന വകുപ്പ്​ റദ്ദാക്കിയത്​.


കഴിഞ്ഞ ഫെബ്രുവരി 26നാണ് ൈഡ്രവിങ് ലൈസന്‍സ്​ ലഭിച്ചത്. അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ഥാറിെന്‍റ അപകടകരമായ ൈഡ്രവിങ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നത് കലക്ടര്‍ ഡോ. സജിത് ബാബുവിെന്‍റ ശ്രദ്ധയില്‍പെട്ടിരുന്നു.


കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍.ടി.ഒ എം.കെ. രാധാകൃഷ്നാണ് നടപടിയെടുത്തത്​. കെ.എസ്​.ടി.പി ചന്ദ്രഗിരി റോഡില്‍ ചെമ്മനാട് െവച്ച്‌​ ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്.



രണ്ടു വിദ്യാര്‍ഥികളും ഇയാളുടെ വാഹനത്തിെന്‍റ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എതിര്‍വശത്തുനിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരന്‍ അപകടം മണത്ത്​ വേഗത്തില്‍ വെട്ടിച്ച്‌​ മാറുകയായിരുന്നു.


എസ്​.എസ്​.എല്‍.സി പരീക്ഷ കഴിഞ്ഞ ആഘോഷത്തില്‍ പ​ങ്കെടുക്കാനാണ്​ മുഹമ്മദ് റാഷിദ് വാഹനവുമായി എത്തിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. വാടകക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്.


വാഹന ഉടമയായ സ്​ത്രീ ഗള്‍ഫിലാണ്. എന്‍ഫോഴ്സ്​മെന്‍റ് ആര്‍.ടി.ഒ ടി.എം. ജഴ്സണിെന്‍റ നേതൃത്വത്തില്‍ എം.വി.ഐ കെ.എം. ബിനീഷ് കുമാര്‍, എ.എം.വി.ഐമാരായ ഐ.ജി. ജയരാജ് തിലക്, എം. സുധീഷ്, എസ്​.ആര്‍. ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്.


أحدث أقدم
Kasaragod Today
Kasaragod Today