ബംഗാളില്‍ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ അഞ്ചിന്, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

 കൊല്‍ക്കത്ത: തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി മേയ് അഞ്ചിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന പാര്‍ട്ടി അംഗം പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. ഇന്ന് വൈകീട്ട് ഏഴ് മണിയോടുകൂടി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം.


മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി മമതക്ക് വിജയിക്കേണ്ടിവരും.


നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച്‌ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മമത. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വിജയിച്ചത്.

തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിന്‍ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാന്‍ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിന്‍ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.


ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് ജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന.


أحدث أقدم
Kasaragod Today
Kasaragod Today