കാസർകോട് നീർച്ചാലിൽ യുവാവിനെ വാള് കൊണ്ട് വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ വധശ്രമം ചുമത്തി, പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലടച്ചു

 നീര്‍ച്ചാല്‍: കടംബളയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്ത വൃദ്ധനെ കോടതി റിമാണ്ട് ചെയ്തു. ബേള കടംബള ലക്ഷം വീട് കോളനിയിലെ രാമകൃഷ്ണ ഷെട്ടി (69) യെയാണ് റിമാണ്ട് ചെയ്തത്. കുട്ടികള്‍ കളിക്കുന്നതിനിടെ പന്ത് ഷെട്ടിയുടെ വീട്ടു പറമ്പില്‍ പതിക്കുകയും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍വാസിയായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബ്ദുല്‍കരീമി(39)നെ വേട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ കരീമിനെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബദിയടുക്ക പൊലീസ് 308, 326, 324 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ രാമകൃഷ്ണ ഷെട്ടിയെ റിമാണ്ട് ചെയ്തു.


أحدث أقدم
Kasaragod Today
Kasaragod Today