ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം,കാസർകോട്ടെ സ്വകാര്യ ആശുപത്രി ഡിസ്ചാർജ് ചെയ്യാൻ അവശ്യപ്പെട്ടതായി പരാതി, കർണാടക വിലക്കിയ സാഹചര്യത്തിൽ ബദൽ വഴി തേടി അധികൃതർ

 കാസര്‍കോട്​: ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. ഇ കെ നായനാര്‍ ആശുപത്രിയിലും കിംസ് സണ്‍റൈസ് ആശുപത്രിയിലും ഓക്സിജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്നാണ് അധികൃതര്‍ പറയുന്നത്. മംഗളൂരുവില്‍ നിന്നുള്ള ഓക്സിജന്‍ നിലച്ചത് കാരണമാണ് ആശുപത്രികള്‍ പ്രതിസന്ധിയിലായത്. കണ്ണൂരില്‍ നിന്ന് അടിയന്തരമായി ഓക്സിജന്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.


ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രി മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട് ഓക്സിജന്‍ പ്ലാന്‍്റില്ല, കണ്ണൂരിലെ പ്ലാന്‍്റില്‍ നിന്നും മംഗലാപുരത്തെ സ്വകാര്യ ഏജന്‍സികള്‍ വഴിയുമാണ് ഓക്സിജന്‍ എത്തിച്ചിരുന്നത്.

കളക്ടറുടെ കത്തുണ്ടെങ്കില്‍ മാത്രമേ ഓക്സിജന്‍ സിലിണ്ടറുകള്‍ കേരളത്തിലേക്ക് കൊടുക്കാവൂ എന്ന് അവിടെ നിര്‍ദ്ദേശമുണ്ടെന്നും കത്ത് ഹാജരാക്കിയിട്ടും സിലിണ്ടര്‍ തരാന്‍ വിതരണക്കാര്‍ തയ്യാറല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കിംസ് ആശുപത്രിയിലെ ഗുരുതരാവസ്ഥയിലുള്ള മൂന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഒരു ദിവസം കുറഞ്ഞത് 160 സിലിണ്ടര്‍ കാസര്‍കോട് ആവശ്യമുണ്ട്. ഉടനടി ബദല്‍ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം

മംഗളൂരുവില്‍നിന്ന്​ ദിനംപ്രതി 300ഒാളം ഒാക്​സിജന്‍ സിലിണ്ടറുകള്‍ ഇറക്കിയിരുന്ന ജില്ലയില്‍ കടുത്ത ഒാക്​സിജന്‍ ക്ഷാമമുണ്ടായിക്കൊണ്ടിരിക്കുകയാണ് ​. സംസ്​ഥാനത്ത്​ സ്വന്തമായി ഒാക്​സിജന്‍ പ്ലാന്‍റ്​ ഇല്ലാത്ത ജില്ലകളിലൊന്നാണ്​ കാസര്‍കോട്​. പ്ലാന്‍റ്​ നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ടെണ്ടര്‍ നടപടികളിലെത്തിയി​േട്ടയുള്ളൂ​. കോവിഡ്​ ചികിത്സക്ക്​ അസൗകര്യങ്ങള്‍ ഏറയെുള്ള ജില്ലകൂടിയാണിത്​.

​െഎ.സി.യു ബെഡുകള്‍ -74, ​െഎ.സി.യു വന്‍െറിലേറ്ററുകള്‍ -59, വന്‍െറിലേറ്ററുകള്‍ -59, ഒാക്​സിജന്‍ ബെഡുകള്‍ -85 എന്നിങ്ങനെയാണ്​ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യം. ഇത്രയും പരിമിതമായ സൗകര്യങ്ങളുള്ള ജില്ല സംസ്​ഥാനത്ത്​ അപൂവം. ഇൗ ബെഡുകള്‍ ഒന്നും നിറഞ്ഞില്ലെങ്കിലും ഒാക്​സിജന്‍ വിഷയത്തില്‍ ആശങ്കയിലാണ്,  ഇതിനിടെയാണ്​ മംഗളൂരുവിലെ മലബാര്‍ പ്ലാന്‍റില്‍നിന്ന്​ ഒാക്​സിജന്‍ ഇറക്കുന്നത്​ കര്‍ണാടക വിലക്കിയത്​.


നടപടി പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എന്‍.എ. നെല്ലിക്കുന്ന്​ എം.എല്‍.എ, കാസര്‍കോട്​ കലക്​ടര്‍ എന്നിവര്‍ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണറുമായി ബന്ധപ്പെ​െട്ടങ്കിലും ഫലമൊന്നുമുണ്ടായില്ല. ശനിയാഴ്​ച ഒാക്​സിജന്‍ എടുക്കാന്‍ എത്തിയവര്‍ക്ക്​ ഏതാനും സിലിണ്ടറുകള്‍ നല്‍കി മടക്കിയയക്കുകയാണുണ്ടായത്​. ഇരു സംസ്​ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനമാണ്​ ജില്ല കാത്തിരിക്കുന്നത്​.


മംഗളൂരുവില്‍നിന്ന്​ ലഭിക്കാത്ത സാഹചര്യത്തില്‍ കണ്ണൂരിലെ പ്ലാന്‍റില്‍നിന്ന്​ കാസര്‍കോ​േട്ടക്കുള്ള ഒാക്​സിജന്‍ ലഭ്യമാക്കണമെന്ന്​ ഞായറാഴ്​ച ചേര്‍ന്ന​ ജില്ല പഞ്ചായത്ത്​ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കണ്ണൂരില്‍ ക്ഷാമം വരുന്നു​വെങ്കില്‍ കോഴിക്കോട്​ നിന്ന്​ ഇറക്കിയും ബദല്‍ സംവിധാനം ഒരുക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദം ചെലുത്തും. അതിനിടെ, കഴിഞ്ഞയാഴ്​ച മംഗളൂരുവില്‍ ഒാക്​സിജന്‍ വിതരണം തടസ്സപ്പെട്ടപ്പോള്‍ പാലക്കാടുനിന്നാണ്​ ഒാക്​സിജന്‍ നല്‍കിയത്​.


800 ജംബോ സിലിണ്ടറുകള്‍ കേരളം നല്‍കിയതിനെ​ ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണര്‍ അഭിനന്ദിച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ നല്‍കിയ സഹായം കര്‍ണാടക മറന്നുപോയോ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്​. എം.സി. നിഹ്​മത്ത്​


أحدث أقدم
Kasaragod Today
Kasaragod Today