പണംവെച്ചു ചിട്ടുകളിക്കുകയായിരുന്ന സംഘത്തെ പൊലീസ്‌ വേഷം മാറിയെത്തി പൊക്കി

 കാസര്‍കോട്. പണംവെച്ചു ചിട്ടുകളിക്കുകയായിരുന്ന സംഘത്തെ വേഷം മാറിയെത്തിയ പൊലീസ്‌ കുടുക്കി. അഞ്ച്‌ പേര്‍ അറസ്റ്റിലായി. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ അര്‍ധരാത്രി കൂഡ്ലു പെരിയടുക്കത്താണ്‌ സംഭവം.പെരിയഡുക്കം പരിസരത്തെ അബ്ദുല്‍ഹമീദ്‌, അബ്ദുല്ല. റഫീഖ്‌, സമദ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. 14,850 രൂപ പിടിച്ചെടുത്തു. എസ്‌.ഐ. കെ. ഷാജു, ഷേക്ക്‌ അബ്ദുല്‍റസാക്ക്‌, പൊലീസുകാരായ രാജേഷ്‌ ഫ്രാന്‍സിസ്‌, ഗിരീ ഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്‌.


أحدث أقدم
Kasaragod Today
Kasaragod Today