ഇസ്രായേല്‍ കൂട്ടക്കുരുതി അംഗീകരിക്കാനാവില്ല; യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ തലൈബയുടെ വികാര നിർഭരമായ പ്രസംഗം

 വാഷിങ്ടണ്‍: ഫലസ്തീനില്‍ ഇസ്രായേല്‍ പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടക്കുരുതിയില്‍ വികാരാധീനയായി യു.എസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ വംശജ റാഷിദ തലൈബ്. ഫലസ്തീന്‍ ജനങ്ങള്‍ നേരിടുന്ന ക്രൂരതകള്‍ യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ റാഷിദ ചൂണ്ടിക്കാട്ടി .


പ്രസിഡന്‍റ് ജോ ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലികെന്‍, ജനറല്‍ ലോയിഡ് ഓ സ്റ്റിന്‍, മറ്റ് രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ പ്രസ്താവനകള്‍ ഫലസ്തീനികള്‍ ഇല്ലാതായെന്ന രീതിയിലാണെന്ന് റാഷിദ ആരോപിച്ചു .അതെ സമയം സംഘര്‍ഷത്തില്‍ കുട്ടികളെ തടഞ്ഞുവെക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി നേതാക്കളുടെ പ്രസ്താവനയില്‍ പരാമര്‍ശമില്ല.



ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും അവരുടെ വീടുകള്‍ തട്ടിയെടുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും റാഷിദ പ്രതികരിച്ചു .


വിശുദ്ധ സ്ഥലങ്ങളില്‍ വിശ്വാസികള്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുകയും അവരുടെ വിശുദ്ധ ദിനങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നതിനെതിരെ ഇസ്രായേല്‍ പൊലീസ് നിരന്തരം ആക്രമണം നടത്തുന്നതും കുപ്രചരണങ്ങള്‍ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും അല്‍ അഖ്സയില്‍ പ്രാര്‍ഥിക്കുന്ന ജനങ്ങളെ അക്രമം, കണ്ണീര്‍വാതകം തുടങ്ങിയവ കൊണ്ടാണ് നേരിടുന്നതെന്നും റാഷിദ തലൈബ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.


യുഎസ് ചരിത്രത്തില്‍ ആദ്യമായി ജനപ്രതിനിധ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിലൊരാളും ആദ്യ ഫലസ്തീന്‍ വംശജയുമാണ് റാഷിദ തലൈബ്.


أحدث أقدم
Kasaragod Today
Kasaragod Today