ന്യൂനമര്‍ദം തീവ്രമര്‍ദ്ദമായി;കാസർകോട് ഉൾപ്പെടെ യുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട്തുടരും;കര്‍ണ്ണാടക തീരത്ത് വച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ജില്ലയിൽ ഇടിയോട് കൂടി മഴ, തിരുവനന്തപുരത്ത് 263 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

 കാസർകോട് : അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ പുലര്‍ച്ചെയോടെ കര്‍ണ്ണാടക തീരത്ത് വച്ച്‌ ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട്,ഉൾപ്പെടെ യുള്ള ജില്ലകളിൽ നാളെ റെഡ് അലര്‍ട്ടാണ്.  ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശം,

മഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.  ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് പരിഗണിച്ച് ഫിഷറീസ് വകുപ്പ് തീരദേശ പോലീസ് റവന്യു വകുപ്പ് എന്നിവ തീരദേശത്തും ജാഗ്രത പാലിക്കുന്നുണ്ട്. മുസോഡി കടപ്പുറം, കാപ്പിൽ ബീച്ച്, തൈക്കടപ്പുറം തുടങ്ങിയ തീരദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തും.

താലൂക്ക്തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ;

കാസറഗോഡ് - 04994 230021
മഞ്ചേശ്വരം- 04998244044
ഹൊസ്ദുർഗ്- 04672204042 , 
04672206222
വെള്ളരിക്കുണ്ട്- 04672242320

 നേരത്തെ പ്രഖ്യാപിച്ച മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ട് ഇന്നത്തേക്ക് പിന്‍വലിച്ചിരുന്നു. അതാണ് വീണ്ടും നാലു ജില്ലകളിലായി പ്രഖ്യാപിച്ചത്. 

തീവ്ര ന്യൂനമര്‍ദം നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും.

തിരുവനന്തപുരത്ത് തീരദേശത്തടക്കം കടലാക്രമണവും മഴയും ഇപ്പോഴും തുടരുകയാണ്.

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് ഗോവയിലേക്ക് അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയതടക്കം 5 ബാര്‍ജുകള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് കൊല്ലം തീരത്തടുപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോന്നിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ പെയ്തത്.

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട് അരുവിക്കര ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. നെയ്യാറ്റിന്‍കരയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ കിള്ളിയാര്‍, കരമനയാര്‍ വെള്ളം കരകവിഞ്ഞ് ധര്‍മ്മമുടുമ്ബ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

പത്തനംതിട്ട കോന്നിയില്‍ ഇന്നലെ രാവിലെ മുതല്‍ ഇന്ന് രാവിലെ വരെ പെയ്തത് 153 മില്ലി മീറ്റര്‍ മഴയാണ്. അപ്പര്‍കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 530 ക്യാംമ്ബുകള്‍ തുറക്കാന്‍ സജ്ജമാണ്.


أحدث أقدم
Kasaragod Today
Kasaragod Today