കാസർകോട്:കഴിഞ്ഞദിവസം കാറഡുക്ക വെള്ളൂരിൽ കോവിഡ്കാരണം മരണപ്പെട്ട വ്യക്തിയുടെ ബോഡിവെച്ച് മണിക്കൂറുകളോളം റോഡിൽ തങ്ങളുടെ വാശിക്ക് വേണ്ടി ഉപയോഗിച്ചത് പ്രതിഷേധാർഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ കാസർകോട്മണ്ഡലം പ്രസിഡന്റ് സക്കരിയ കുന്നിൽ ഗഫൂർ പി എ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ അറീയിച്ചു.
കോവിഡ് മരണം ആണെങ്കിലും മൃതദേഹം വീട്ടിൽ കൊണ്ടുപോയി അടുത്ത ബന്ധുക്കളെ കാണിക്കാമെന്നാണ് സർക്കാരിന്റെ നിർദേശം ഉണ്ടായിരിക്കെയാണ് ചില ഉദ്യോഗസ്തർ വളരെമോശമായിപെരുമാറിയത് തങ്ങളുടെ ദാർഷ്ട്യം മാറ്റി വെച്ച് ഹെൽത്ത്ഉദ്യോഗസ്ഥന്മാർ വേദനകൾ മനസിലാകുന്നവരാകണമെന്നും പ്രസ്ഥാവനയിൽ കൂട്ടി ചേർത്തു.
