ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു.ട്രാഫിക് ആന്‍ഡ് പട്രോളിങ് വകുപ്പിലെ അസിസ്റ്റന്റ് ഡ്യൂട്ടി ഓഫീസര്‍ റാഷിദ് അലി അല്‍ ബാഹിയാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.മലീഹ റോഡില്‍ കൃത്യനിര്‍വഹണത്തിനിടെയായിരുന്നു അപകടം. ഷാര്‍ജ പോലീസ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യമറിയിച്ചത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ പിന്നില്‍ അതിവേഗത്തിലെത്തിയ സ്ത്രീ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്തുനിന്ന് തെറിച്ചുപോയ പൊലീസ് വാഹനത്തിനുള്ളില്‍ റാഷിദ് അലി കുടുങ്ങുകയായിരുന്നു.