തണ്ണോട്ട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്ററിലേക്ക് പൾസ്‌ഓക്സിമീറ്ററുകൾ നൽകി

 തണ്ണോട്ട് ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് പരിധിയിൽ (അജനൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് )വരുന്ന മുക്കൂട്  ഹെൽത്ത് സബ് സെന്ററിലേക്ക് അത്യാവശ്യമായി വന്ന പൾസ്‌ഓക്സിമീറ്ററുകൾ ക്ലബ് പ്രസിഡന്റ് ശ്രീ ഗോപി വാർഡ് മെമ്പർ ശ്രീമതി മിനി അവർകൾക്കും ,ഹെൽത്ത് സെന്റർ ഇൻചാർജ് ശ്രീമതി ബിജി അവർകൾക്കും ആശ പ്രവർത്തകരായ ശോഭ  ബാലകൃഷ്ണൻ , ഉഷ ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി . ഉദയ ആർട്സ് & സ്പോർട്സ് ക്ലബ് വൈസ് പ്രസിഡന്റ് സുമേഷ് കെവി ,എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിജിത് ,സുമേഷ്  എന്നിവരും ചടങ്ങിൽ പങ്കെടുത്തു .


أحدث أقدم
Kasaragod Today
Kasaragod Today