ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളെ നേരിടാൻ ഫൈസര്‍, മോഡേണ വാക്​സിനുകള്‍ ഫലപ്രദമെന്ന്​ പഠനം.

 വാഷിങ്​ടണ്‍: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡി​െന്‍റ രണ്ട്​ വകഭേദങ്ങള്‍ക്കെതിരെയും ഫൈസര്‍, മോഡേണ വാക്​സിനുകള്‍ ഫലപ്രദമെന്ന്​ പഠനം. യു.എസ്​ ശാത്രജ്ഞരാണ്​ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​. എന്‍.വൈ.യു ഗ്രോസ്​മാന്‍ സ്​കൂള്‍ ഓഫ്​ മെഡിസിനില്‍ നടന്ന ലാബ്​ അധിഷ്​ഠിത പഠനത്തിലാണ്​ ഇക്കാര്യം കണ്ടെത്തിയത്​.


പഠനത്തില്‍ വാക്​സിനുകളുടെ ആന്‍റിബോഡികളെ ഇന്ത്യന്‍ വകഭേദം ചെറുതായി ദുര്‍ബലമാക്കുമെന്ന്​ കണ്ടെത്തി. പക്ഷേ, അത്​ നാം മുമ്ബ്​ പ്രതീക്ഷിച്ച അത്രയും വരില്ല. വാക്​സിനുകളുടെ ഫലപ്രാപ്​തിയെ ഇത്​ കാര്യമായി സ്വാധീനിക്കില്ലെന്നും പഠനത്തില്‍ പറയുന്നു.


വാക്​സിനുകളുടെ ചില ആന്‍റിബോഡികള്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ഫലപ്രദമല്ല.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ



എന്നാല്‍, മറ്റ്​ ചില ആന്‍റിബോഡികള്‍ വൈറസിനെ പ്രതിരോധിക്കുമെന്ന്​ കണ്ടെത്തിയതായും പഠനം നടത്തിയ ശാസ്​ത്രജ്ഞര്‍ വ്യക്​തമാക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്​തത വരുവെന്നും അവര്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today