യോഗി മന്ത്രിസഭയിലെ റവന്യു മന്ത്രി വിജയ് കശ്യപ് കൊവിഡ് ബാധിച്ചു മരിച്ചു, ഇതോടെ ഉത്തർ പ്രദേശിൽ മരണപ്പെടുന്ന ആറാമത്തെ എം എൽ എൽ എ

 ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റവന്യൂ, പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രി വിജയ് കശ്യപ്(56) കൊവിഡ് ബാധിച്ച്‌ മരിച്ചു. ഗുഡാഗാവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. മുസഫര്‍ നഗര്‍ ചര്‍തവാള്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് വിജയ് കശ്യപ്. യുപിയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അദ്ദേഹം.


കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച്‌ യുപിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കമല്‍ റാണി വരുണും, ചേതന്‍ ചൌഹാനുമാണ് കഴിഞ്ഞ തവണ കോവിഡ് ബാധിച്ച്‌ മരിച്ച മന്ത്രിമാര്‍. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമാകുന്ന അഞ്ചാമത്തെ ബിജെപി എംഎല്‍എയാണ് വിജയ് കശ്യപ്. വിജയ് കശ്യപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today