ആകാംക്ഷക്ക് വിരാമം ; എട്ട് മണി മുതല്‍ ലീഡറിയാം,സംസ്ഥാനം തന്നെ ഉറ്റു നോക്കുന്ന മണ്ഡലങ്ങളായി ഉദുമയും മഞ്ചേശ്വരവും

 കാസർകോട് : ഒരുമാസത്തോളംനീണ്ട കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ തപാല്‍വോട്ടുകള്‍ കൂടുതലാണ് എന്നതിനാല്‍ ഇവ എണ്ണിത്തീരുംമുന്‍പ് 8.15 ഓടെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ https:results.eci.gov.in എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച്‌ ഫലം ലഭ്യമാവുക. കോവിഡ് മാനദണ്ഡങ്ങള്‍പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയതും തപാല്‍വോട്ടുകളുടെ എണ്ണക്കൂടുതലും കാരണം അവസാനഫലം പതിവിലും വൈകും.

സംസ്ഥാനം തന്നെ ഉറ്റു നോക്കുന്ന  മണ്ഡലങ്ങളായി ജില്ലയിലെ  ഉദുമയും മഞ്ചേശ്വരവും മാറി,  ഉദുമ  യൂഡി എഫ് ജയിക്കുമെന്നും മഞ്ചേശ്വാരം സുരേന്ദ്രൻ ജയിക്കുമെന്നല്ലാം എക്‌സിറ്റ് പോളുകളിൽ വന്നിട്ടുള്ളത്, ഇത് കൂടുതൽ സംസ്ഥാന ശ്രദ്ധ ഇവിടേക്ക് വരാൻ കാരണമായി

മഞ്ചേശ്വരം  ∙ ‌‌നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഫലപ്രഖ്യാപനത്തിലേക്ക് ഒരു മാസത്തോളം അകലം. ഇത്രനാൾ സ്ഥാനാർഥികൾ എവിടെയായിരുന്നു?. രാഷ്ട്രീയ നേതാക്കളായ ചിലർ പാർട്ടി തിരക്കുകളിൽ സജീവമായി ഇടപെട്ടപ്പോൾ ചിലർ വീട്ടുകാര്യങ്ങളിലും സജീവമായിരുന്നു. ചിലർക്കു കോവിഡ് ബാധിച്ചും അല്ലാതെയുമായി ചികിത്സയിലും ക്വാറന്റീനിലും കഴിയേണ്ടി വന്നു.


മഞ്ചേശ്വരം



എ.കെ.എം.അഷ്‌റഫ് (യുഡിഎഫ്)

മക്കളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ആദ്യം. തുടർന്ന് അതിർത്തിയിൽ കർണാടക സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും പ്രയാസമനുഭവിച്ചവർക്ക് സഹായങ്ങൾ നൽകുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രികളിലുള്ള മലയാളികളുടെ അഭ്യർഥന പ്രകാരം ആശുപത്രികളിൽ രോഗികളെ സന്ദർശിച്ചു. നാട്ടിലെ വിവാഹം, ഗൃഹപ്രവേശം, മരണം തുടങ്ങിയ ചടങ്ങുകളിലും സജീവമായി. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായങ്ങളുമായി ഇപ്പോഴും ഇടപെടുന്നു.


കെ.സുരേന്ദ്രൻ(എൻ‌ഡിഎ)


ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാ‍ർട്ടി യോഗങ്ങളിൽ പങ്കെടുക്കാനായിരുന്ന സമയം കണ്ടെത്തിയത്. ഇതിനിടെ മഞ്ചേശ്വരം, കോന്നി നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുത്തു. ഏപ്രിൽ 14ന് ഒരു ദിവസം മാത്രം കോഴിക്കോട്ടെ വീട്ടിൽ കുടുംബസമേതം വിഷു ആഘോഷിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും ദേശീയസമിതിയുടെ ഓൺലൈൻ യോഗങ്ങളിലുമായി പങ്കെടുത്തു.  ഇരു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ വോട്ടെണ്ണൽ ദിവസം എവിടെയായിരിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ  തീരുമാനം എടുത്തിട്ടില്ല.  


വി.വി.രമേശൻ (എൽഡിഎഫ്)


തിരഞ്ഞെടുപ്പിനു ശേഷം വിവിധ അവലോകന യോഗങ്ങളിലും പാർട്ടി ജില്ലാ-ഏരിയ കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. കാഞങ്ങാട് നഗരസഭ അംഗം കൂടിയായതിനാൽ അവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിയായി.


ഉദുമ 


സി.എച്ച്.കുഞ്ഞമ്പു (എൽഡിഎഫ്)


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഓൺലൈനായുള്ള  യോഗങ്ങൾ നടന്നു. കർഷക സംഘത്തിന്റെ പരിപാടികളിലും സംബന്ധിച്ചു. തിരഞ്ഞെടുപ്പിനു ശേഷവും വിശ്രമിക്കാൻ സമയമുണ്ടായിരുന്നില്ല. രണ്ടു സഹകരണ സംഘങ്ങളുടെ പ്രസിഡന്റെന്ന നിലയിൽ സംഘങ്ങളുടെ പ്രവർത്തനങ്ങളിലും  സജീവമായി.  ചില മരണ വീടുകളും സന്ദർശിച്ചു.  ബെംഗളൂരുവിൽ മകളെ കാണാനായി പോകണമെന്നാഗ്രഹിച്ചെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് യാത്ര മാറ്റി.


ബാലകൃഷ്ണൻ പെരിയ (യുഡിഎഫ്)


തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ ആഴ്ച തിരഞ്ഞെടുപ്പ് ദിനത്തിലെ അക്രമത്തിൽ പരുക്കേറ്റ പ്രവർത്തകരെ സന്ദർശിക്കലും ഇതുമായി ബന്ധപ്പെട്ടുള്ള കേസുകളുടെയും തിരക്കിലായി. തുടർന്ന് ഓരോ മണ്ഡലത്തിലെയും പ്രധാന പ്രവർത്തകരുമായി തിരഞ്ഞെടുപ്പ്  അവലോകനം നടത്തി. ഒരു മാസക്കാലം മണ്ഡലത്തിലെ  പ്രവർത്തകരുടെ വിശേഷച്ചടങ്ങുകളിലും മരണ വീടുകളിലുമെല്ലാമായി സജീവമായിരുന്നു.


‌എ.വേലായുധൻ (എൻഡിഎ)


മടിക്കൈ പഞ്ചായത്ത് അംഗമെന്ന നിലയിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലും സ്വന്തം വാർഡിലും ‍ സജീവമായി. കോവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തിൽ ജനങ്ങൾക്ക് വേണ്ട സഹായമെത്തിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. വാക്സിനേഷന് ജനങ്ങളെ സഹായിക്കാനും അവശ്യമരുന്നു വേണ്ടവർക്ക് അത് എത്തിച്ചു നൽകാനും കൂടുതൽ ശ്രദ്ധിച്ചു


أحدث أقدم
Kasaragod Today
Kasaragod Today