ബ്ലാർക്കോട്: യങ് മെൻസ് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ(YMS) കീഴിൽ നിർധനരായ യുവതികളുടെ കല്യാണത്തിനുള്ള ധന സഹായം ട്രഷറർ റഫീക്ക് സെക്രട്ടറി കബീറിൻ കൈമാറി,
ക്ലബ്ബ് പരിധിയിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ക്ലബ്ബിന്റെ ചാരിറ്റി പ്രവർത്തനം ഉപകാരപ്രദമായിട്ടുണ്ട്,
വിവാഹ ധന സഹായം, ചികിത്സാ സഹായം, കൂടാതെ നിത്യ ചിലവിനു ബുദ്ധിമുട്ടുന്നവർക്കും ഈ കൂട്ടായ്മ കൈത്താങ്ങ് ആയിട്ടുണ്ട്. ക്ലബ്ബ് പ്രസിഡന്റ് എ,പി ഷംസു, അസർ, താജു, ലത്തീഫ്, അൻസാർ, ജാഫർ, നവാസ്, ഫരീദ് എന്നിവർ സംബന്ധിച്ചു
