യുവാവിനെ ആക്രമിച്ചു അഞ്ച് പേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു

 ബദിയഡുക്ക: മോട്ടോര്‍ പമ്പ്‌ ഓപ്പറേറ്റര്‍ ഗോളിയടുക്കയിലെ ചന്ദ്ര(40)യെ അക്രമിച്ച അഞ്ച്‌ പേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.ബദിയഡുക്ക സ്വദേശികളായ നവീന്‍, രാജേഷ്‌, ഉദയകുമാര്‍, രഞ്‌ജിത്ത്‌, ഹിതേഷ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌.കഴിഞ്ഞ ദിവസമാണ്‌ ഗോളിയടുക്ക കുടിവെള്ള പദ്ധതിയുടെ പമ്പ്‌ ഓപ്പറേറ്ററായ ചന്ദ്ര അക്രമത്തിനിരയായത്‌. പരിക്കേറ്റ ഇയാള്‍ കാസര്‍കോട്‌ ജനറലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വെള്ളം വിതരണത്തിനായി പോകുമ്പോഴായിരുന്നുവത്രെ അക്രമം.


أحدث أقدم
Kasaragod Today
Kasaragod Today