ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന പരാതിയിൽ കാസർഗോഡ് പോലീസ് കേസെടുത്തു

 കാസര്‍കോട്: യുവാവിനെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. ചൗക്കി ആസാദ് നഗര്‍ സിലോണ്‍ കോമ്പൗണ്ടിലെ കെ.എച്ച് അഹമദ് നിയാസിന്റെ പരാതിയില്‍ ഇസ്ഹാഖ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. 22ന് രാത്രി ബട്ടംപാറയില്‍ കാറിലിരിക്കുമ്പോള്‍ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 12,000 രൂപ തട്ടിയെടുക്കുകയും പിന്നീട് കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി 15,000 രൂപയും ഒമ്പത് ഗ്രാം സ്വര്‍ണ്ണവും എ.ടി.എം കാര്‍ഡും നിര്‍ബന്ധിച്ച് വാങ്ങിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.


أحدث أقدم
Kasaragod Today
Kasaragod Today