സാമ്പത്തിക തിരിമറി പോസ്റ്റ് ഓഫീസിൽ പോലീസ് പരിശോധന നടത്തി,പൂച്ചക്കാട് സ്വദേശിനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ്സെടുത്തു.

 കാഞ്ഞങ്ങാട്: സാമ്പത്തിക തിരിമറി നടന്ന അമ്പലത്തറ പുല്ലൂർ പോസ്റ്റ് ഓഫീസിൽ പോലീസ് പരിശോധന നടത്തി.  സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് രേഖകൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അമ്പലത്തറ പുല്ലൂർ തപാൽ ഓഫീസിലെ പോസ്റ്റ് വനിതയ്ക്കെതിരെ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസ്സെടുത്തു.


പൂച്ചക്കാട് സ്വദേശിയായ പോസ്റ്റ് വനിത കെ.എസ്. ഇന്ദുകുമാരിക്കെതി

രെയാണ് നീലേശ്വരം പോസ്റ്റൽ ഇൻസ്പെക്ടറുടെ പരാതിയിൽ കേസ്സെടുത്തത്. സുകന്യ സ്മൃതിയോജന പദ്ധതിയിൽ പണം നിക്ഷേപിച്ച നാല് യുവതികൾ തപാൽ വകുപ്പിന് നൽകിയ പരാതിയുടെ തുടർച്ചയായാണ് പോലീസ് 

നടപടി. ഇന്ദുകുമാരി സസ്പെൻഷനിലാണ്.


أحدث أقدم
Kasaragod Today
Kasaragod Today