ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് നിരക്ക് കുറഞ്ഞു, തിങ്കളാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം തുറന്നു പ്രവർത്തിക്കാം

 കോളിയടുക്കം:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി ട്രിപ്പിൾ ലോക് ഡൌണിനു സമാനമായ രീതിയിൽ ആയിരുന്ന ചെമ്മനാട് പഞ്ചായത്തിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരികയാണെന്നും തിങ്കളാഴ്ച മുതൽ വ്യാപാരസ്ഥാപനങ്ങൾ സർക്കാർ നിർദേശിച്ച പ്രകാരം തുറന്നു പ്രവർത്തിക്കുമെന്നും ചെമനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ അറിയിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിവരുന്ന മൊബൈൽ കൊറോണ ടെസ്റ്റ് പ്രയോജനപ്പെടുത്തി എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്നും പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today