കോളേജ് വിദ്യാർത്ഥിനി കുളിമുറിയിൽ നിന്ന് വീണ് മരിച്ച നിലയിൽ

 കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ധീഖിന്റെ മകളുമായ ടി.എസ്. നഫീസത്ത് ഷംന(20)യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍വെച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഷംനയുടെ മരണം സഹപാഠികളടക്കമുള്ളവരെ ദുഃഖത്തിലാഴ്ത്തി.


أحدث أقدم
Kasaragod Today
Kasaragod Today