ഡെങ്കിപ്പനി; വീട്ടമ്മ മരണപ്പെട്ടു

 അഡൂര്‍: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഡൂര്‍ ബെള്ളച്ചേരിയിലെ നാരായണ മണിയാണിയുടെ ഭാര്യ ലളിത (68) യാണ് മരിച്ചത്. നാലു ദിവസം മുമ്പ് പനിബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നിട് നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. മക്കള്‍: രവി ബെള്ളച്ചേരി (ഐ.എന്‍.ടി.യു.സി ദേലംപാടി മണ്ഡലം പ്രസിഡണ്ട്), രാമ ആയംപാറ, രേഖ എടനീര്‍. മരുമക്കള്‍: പ്രീതി, വേലായുധന്‍, പ്രഭാകരന്‍. സഹോദരങ്ങള്‍: സുശീല, വേണു, മഹാലിംഗ (ഇരുവരും നടാട്ടക്കല്ല്).


أحدث أقدم
Kasaragod Today
Kasaragod Today