ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ മദ്യം പിടികൂടി

 ബദിയടുക്ക: ഓട്ടോയില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടികൂടി. യുവാവിനെതിരെ കേസെടുത്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെട്ടണിഗെ ബജയില്‍ നടത്തിയ പരിശോധനക്കിടെയാണ് സുള്ള്യപദവ് ഭാഗത്ത് നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് മദ്യം കണ്ടെത്തിയത്. ചാക്കില്‍ നിറച്ച് സൂക്ഷിച്ച 180മില്ലിയുടെ 84 പാക്കറ്റ് മദ്യമാണ് പിടികൂടിയത്. നെട്ടണിഗെ ബജെയിലെ കൗശിക്കി(32)നെതിരെ കേസെടുത്തതായി എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ വിനയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥ ആള്‍വ, രമേശന്‍, സന്തോഷ് രാജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓട്ടോറിക്ഷയും മദ്യവും കസ്റ്റഡിയിലെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today