പൊയിനാച്ചി :പെർലടുക്കം കല്ലളിയിൽ താമസിക്കുന്ന ഷബീബ്ആണ് യു എ ഇ യിൽ മരിച്ചത്
നേരത്തെ പാൻക്രിയാസിന്റെ അസുഖം ഉണ്ടായിരുന്നു
അതിനിടെ പ്രമേഹം രൂക്ഷമാകുകയും കോവിഡ് പിടിപെടുകയും ചെയ്തു ,
കഴിഞ്ഞ കുറച്ചു ദിവസമായി ഷാര്‍ജ സുലൈഖ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചിരുന്ന ഷബീബ് ഇന്നലെ രാത്രി ദുബൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു അവിടെ വെച്ചാണ് മരണം സംഭവിച്ചത്,
യുവാവിന്റെ മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി,
നേരത്തെ കാഞ്ഞങ്ങാട് ബദരിയ നഗറിലായിരുന്നു താമസം, പിതാവ് ഹാസൈനാർ ഹാജി കാര, മാതാവ് റുകിയ, ഭാര്യ : റംസീന. മക്കള്‍ : സയാ മറിയം, സമാ മറിയം. സഹോദരന്മാര്‍ : ശകീബ്, ഷഹീര്‍, ശബാന. ദുബൈ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സോനാപൂര്‍ ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മുട്ട കമ്ബനിയായ മോഡേണ്‍ പൊളിട്രി ഫാംസിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഷബീബ്.