നീലേശ്വരം: ഭര്‍ത്താവിന്റെ കുത്തേറ്റ് സാരമായി പരിക്കേറ്റ യുവതിയെ കണ്ണൂര്‍ എകെജി സഹകരണ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം തെരുവിലെ അധ്യാപികയായ എ വി സരിതയ്ക്കാണ് ഭര്‍ ത്താവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് ഭര്‍ ത്താവ് വിനോദ് സരിതയെ കുത്തിപരിക്കേല്‍പ്പിച്ചത്. വയറ്റത്ത് പരിക്കേറ്റ സരിതയെ നീ ലേശ്വരത്തെ സ്വകാര്യ ആശു പ്രതിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഭര്‍ത്താവ് വിനുവിനെ നീലേശ്വരം പോലീസ് കസ്റ്റഡിയിലെ ടുത്തു. ഇന്നലെ രാത്രി സരി തയുടെ ഇളയച്ഛനും വിനോ ദിന്റെ അമ്മാവനുമായ പത്മനാഭനെ കുത്താന്‍ ശ്രമിക്കു മ്പോള്‍ തടയാനുള്ള ശ്രമത്തി നിടെയാണ് സരിതക്ക് വയറ്റത്ത് കുത്തേറ്റത്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് വിനോദിനെ കസ്റ്റഡിയിലെടുത്തു
ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ ആശുപത്രിയിൽ
mynews
0