ആദൂര്‍: പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. ആദൂര്‍ എസ് ഐ ഇ രത്‌നാകരന്റെ പരാതിയില്‍ നെല്ലിക്കട്ടയിലെ മുഹമ്മദ് സിനാ (22)നെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.ബോവിക്കാനം ടൗണില്‍ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവ് എസ് ഐയോട് അപമര്യാദയായി പെരുമാറുകയും മറ്റും ചെയ്‌തുവെന്നാണ് പരാതി. ബൈക്ക് പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട പ്രശ്‌നമത്രെ കാരണം.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു
mynews
0