കാസർകോട്: ചേരൂർ സ്വദേശി മുഹമ്മദ് ഹനീഫ (49)ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു, ജൂലൈ ഒന്നിലേക്ക് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരാൻ ജൂൺ 30 ന് പി.സി ആർ ടെസ്റ്റ് നടത്തിയപ്പോൾ കോവിഡ് പോസിറ്റീവ് ആയി ക്വാറൻ്റെയിനിൽ ആയിരുന്നു ,ഒരാഴ്ചക്ക് ശേഷം പെട്ടെന്ന് ശ്വാസതടസ്സമനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രോഗം മൂർച്ചിച്ചതിനാൽ വെൻറിലേറ്ററിലായിരുന്നു .ഇന്ന് ഉച്ചയോടെ മരണപ്പെട്ടു എന്നാണ് നാട്ടിൽ കിട്ടിയ വിവരം , കൊല്ലമ്പാടി സ്വദേശി മിസ് രിയ യാണ് ഭാര്യ മക്കൾ ഖദീജത്ത് തബ്ശീറ ( പ്ലസ് ടു ) ആയിഷ ഫിദ (എസ് എസ് എൽ സി ) ഫാത്തിമ മിസ്ബാ (എഴാം ക്ലാസ് ) മർയം ആലിയ (മൂന്നാം ക്ലാസ്),
പരേതരായ അഹമ്മദ് കുമ്പക്കോടിൻ്റെയും ഖദീജ ചേരൂരിൻ്റെ യു മകനാണ് സഹോദരങ്ങൾ അബദുൽ സത്താർ, അബ്ദുൽ ഖാദർ, സുബൈർ ,സുഹറ, നാസിയ, മിസ്രിയ, സഫിയ