ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി കാസർകോട് സ്വദേശിയുടെ രണ്ട് വയസ്സുകാരനായ മകന് ദാരുണാന്ത്യം

 കാസർകോട്‌ : ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ്‌മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനായി. കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. പരിശോധനയിൽ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ്‌ ശ്വാസനാളത്തിൽ ചെറിയ  വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടത്തിയത്‌. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസർകോട്‌ ടൗൺ പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു. എടനീരിലെ രഞ്‌ജിനിയാണ്‌ അമ്മ. ഋത്‌വേദ്‌ സഹോദരൻ.


أحدث أقدم
Kasaragod Today
Kasaragod Today