മുള്ളേരിയ: ഏകമകളുടെ കല്യാണം കഴിഞ്ഞ് നാലാം ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. നാട്ടക്കല്ല്, ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ ബെള്ളൂര്‍, മറായി ഗുഡ്ഡയിലെ സുരേശന്‍ (53) അണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് വീട്ടില്‍ ആണ് സംഭവം. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ ഛര്‍ദ്ദിക്കുകയും ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുരേശന്റെ മകള്‍ സുപ്രിയയുടെ കല്യാണം ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു. ഇതിനു പിന്നാലെയാണ് സുരേശനെ മരണം തട്ടിയെടുത്തത്. കൃഷ്‌ണ മണിയാണി- അമ്മാറുഞ്ഞി ദമ്പതികളുടെ മകനാണ്. ഭാര്യ: കുസുമ. മകന്‍: ഹരികൃഷ്‌ണ. മരുമകന്‍: രതീഷ്. സഹോദരങ്ങള്‍:സതീഷ്, ഹരീഷ്, ശശികല, പുഷ്‌പാവതി, സുജാത.