കാസർകോട് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു

 പൊവ്വൽ :പൊവ്വൽ സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു,

പൊവ്വൽ മദനി നഗറിലെ കുന്നിൽ മുഹമ്മദാണ് മരണപ്പെട്ടത്, ഗൾഫിൽ ഒരുപാട് കാലമായി വ്യാപാരം നടത്തി വരികയായിരുന്നു.

 അസുഖബാധിതനായി അബുദാബിയിലെ ഖലീഫ ഹോസ്പിറ്റലിൽ  ചികിത്സയിലായിരുന്നു, ഇന്നാണ് മരണം സംഭവിച്ചത്.


പരേതരായ കുന്നിൽ അബ്ദുൽ ഖാദർ, ബീഫാത്തിമ്മ എന്നിവരുടെ മകനാണ്.

ഭാര്യ :ആയിഷ നസീറ

മക്കൾ :മർഹും ജാബിർ, അബ്ദുൽ റഹ്‌മാൻ അർഷാദ്,ഇർഫാൻ, അബ്ദുല്ല ബാരിസ് ,ഫാത്തിമ്മ, ഷിഫാന,ഫാത്തിമത്ത് ബുഷ്‌റ.


സഹോദരങ്ങൾ:കുന്നിൽ അബ്ദുൽ ഖാദർ,സിദ്ദിഖ്, ഖദീജ, മറിയമ്മ,ആസിയമ്മ, സാബിറ, റസീന.


أحدث أقدم
Kasaragod Today
Kasaragod Today