കാശ്മീരിലേക്ക് സൈക്കിളില്‍, ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വീകരണം നൽകി

 മേൽപറമ്പ് :മുന്നൂരില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍  ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി  സ്വീകരണം നൽകി  മലപ്പുറം ജില്ലയിലെ മുന്നൂരില്‍ നിന്ന് കാശ്മീരിലേക്ക് സൈക്കിളില്‍ പോകുന്ന ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കലിനും, ജില്‍ഷാദ് പാറക്കടവിനും ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ നേത്രത്തിൽ കാസറഗോഡ് സ്വീകരണം നൽകി .സ്വപനങ്ങൾ യാഥാർത്യമാക്കാനുള്ള ആഗ്രഹമുണ്ടങ്കിൽ മറ്റൊന്നും തടസ്സമല്ലെന്നും .ഇടതു കയ്യുടെ മുട്ടിനു താഴെ ജന്മനാ ഇല്ല എന്ന അവസ്ഥയിൽ ഒരു കയ്യിൽ ഹാൻഡിൽ നിയന്ദ്രിച്ചു കൊണ്ടാണ് ഈ 18 കാരൻ കേരളത്തിൽ നിന്നും കാശ്മീരിലേയ്ക് 3500 കിലോമീറ്റർ സൈക്കിളിൽ അതി സാഹസിക യാത്ര നടത്തുന്നത് .

സ്വീകരണയോഗത്തിൽ  അഡീഷണൽ കാബിനറ് സെക്രട്ടറി ലയൺ പ്രശാന്ത് ജി നായർ ജില്ലാ ചെയർപേഴ്സൺ ജലീൽ മുഹമ്മദ് &സി എൽ റഷീദ് ഹാജി ,ക്ലബ് സെക്രട്ടറി  അബ്ദുൽ ഖാദർ തെക്കിൽ,ട്രേസറർ മെഹമൂദ് ഇബ്രാഹിം ,മെമ്പർമാരായ ഷാഫി നാലപ്പാട്, പി ബി സലാം ,അഷ്റഫ് ഐവ ,നൗഷാദ് സിറ്റി ഗോൾഡ് ,മഹറൂഫ്  ബദരിയ്യ ,ശിഹാബ് തോരവളപ്പിൽ എന്നിവർ സംബന്ധിച്ചു


أحدث أقدم
Kasaragod Today
Kasaragod Today