ഉളിയത്തടുക്ക റോഡരികിൽ എട്ടോളം നായ്ക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയിൽ, കൈ മലർത്തി അധികൃതർ രണ്ട് കുഞ്ഞുങ്ങൾ ചത്തു

 കാസർകോട് :ഉളിയത്തടുക്ക ചൗക്കി റോഡിൽ പതിനെട്ടാം വാർഡിൽ പെടുന്ന സ്ഥലത്ത് രണ്ട് ദിവസമായി 10 ദിവസം പ്രായമുള്ള എട്ടോളം നായ്ക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചനിലയിൽ കാണപ്പെടുകയായിരുന്നു,

അതിനെ സംരക്ഷിക്കുന്നതിന് വേണ്ടി മധൂർ പഞ്ചായത്ത് അധികൃതരെയും  മെമ്പർ മാരെയും മൃഗ ആശുപത്രി അധികൃതരെയും  ബന്ധപ്പെട്ട് പരാതി നൽകിയെന്നുംപൊതു പ്രവർത്തകൻ അസീഫ് പട്ല അറിയിച്ചു,


എന്നാൽ ഇതുവരെ നായ് കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു നീക്കവും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല,


തുടർച്ചയായി ബന്ധപ്പെട്ടപ്പോൾ ഞങ്ങൾക്ക് അതിനെ സംരക്ഷിക്കാനുള്ള യാതൊരു നിയമവും ഇല്ലെന്ന് പറഞ്ഞ് കൈമ

ലർത്തുകയായിരുന്നുവെന്ന് പൊതു പ്രവർത്തകർ ആരോപിക്കുന്നു,


അതിനുള്ള സൗകര്യം മധൂർ പഞ്ചായത്തിലും ഇല്ല  എന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു,

 ,അതിൽരണ്ട് നായ്കുട്ടികൾ ചത്തിട്ടുണ്ട് 


  നായ്ക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വകുപ്പില്ലഎന്ന് മൃഗആശുപത്രിയിൽ നിന്നും അറിയിച്ചതായി അസീഫ് പട്ല പറഞ്ഞു


أحدث أقدم
Kasaragod Today
Kasaragod Today