കാസർകോട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

 കാസർകോട് ചേരങ്കയ് കടപ്പുറം സ്വദേശി മുസ്തഫ ടി കെ  (36)ആണ് ദുബായ് നൈഫിൽ മരിച്ചത്,

ഹൃദയാഘാതമായിരുന്നു,. ചേരങ്കൈ കടപ്പുറം ഖിളര്‍ മസ്ജിദിന് സമീപത്തെ ടി.കെ മുഹമ്മദ് കുഞ്ഞി-കുഞ്ഞിബി ദമ്പതികളുടെ മകനാണ്ഇന്ന് പുലര്‍ച്ചെ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു മരണം. ദുബായിലെ കടയില്‍ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷംമുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: ബുഷ്‌റ. മര്‍വാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ഹമീദ്, താഹിറ, ബീഫാത്തിമ, ഹാജറ.





أحدث أقدم
Kasaragod Today
Kasaragod Today