കാസർകോട് നഗരത്തിൽ മദ്യ വേട്ട, 198ലിറ്റർ കർണാടക മദ്യം കാറിൽ കടത്തുന്നതിനിടെ പിടിയിൽ

 കാസര്‍കോട്‌: 198. 72 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം കാറില്‍ കടത്തുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

മുഹമ്മദ്‌ ഷെഫീഖ്‌, കെ എന്‍ ബാലകൃഷ്‌ണ ഹൊള്ള എന്നിവരെയാണ്‌ എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി ഐ പി പി ജനാര്‍ദ്ദനനും സംഘവും തായലങ്ങാടി, മഡോണ സ്‌കൂള്‍ റോഡില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. കാറും പിടികൂടി.

180 മില്ലിയുടെ 1104 പാക്കറ്റ്‌ മദ്യമാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍മാരായ സന്തോഷ്‌ കുമാര്‍, ബിജോയ്‌, സി ഇ ഒമാരായ നിഷാദ്‌ പി നായര്‍, മഞ്‌ജുനാഥന്‍, മോഹനകുമാര്‍, ശൈലേഷ്‌ കുമാര്‍, ഡ്രൈവര്‍ ദിജിത്ത്‌ പി വി എന്നിവരും ഉണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today