ബദിയഡുക്ക: നിയന്ത്രണം വിട്ട ലോറി പാതയോരത്തെ കുന്നിന്‍ ചെരുവിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.തൊടുപുഴ സ്വദേശി സാബു(45)വിനാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് പള്ളത്തടുക്ക, ചൊട്ടത്തടുക്കത്തിന് സമീപമാണ് അപകടം.ബെല്‍ത്തങ്ങാടിയില്‍ നിന്ന് റബ്ബര്‍ പാലുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം തകര്‍ന്ന ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് നാട്ടുകാര്‍ പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചത്.
നിയന്ത്രണം വിട്ട ലോറി പാതയോരത്തെ കുന്നിന്‍ ചെരുവിലിടിച്ചു, ഡ്രൈവർക്ക് പരിക്ക്
mynews
0