ദേളിയിൽ കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം,വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ചു, ഏതാനും ദിവസങ്ങൾക്ക് മുൻപും ഭിന്നശേഷിക്കാരനുൾപ്പടെയുള്ളവരെയും ഇതേ സംഘം ആക്രമിച്ചിരുന്നു

 മേൽപറമ്പ്:ദേളിയിൽ കഞ്ചാവ്  സംഘത്തിന്റെ അഴിഞ്ഞാട്ടം 18കാരനെ  തട്ടിക്കൊണ്ടുപോയി മർദ്ധിച്ചു,

അരമങ്ങാനം  റോഡിലെ പട്ടർ വളപ്പിൽ താമസക്കാരനായ റഷീദ് നജ്മ  ദമ്പതികളുടെ മകനും പരവനടുക്കം പ്ലസ്‌ 2 വിദ്യാർത്ഥിയുമായ അനസിനെയാണ് ഞായറാഴ്ച്ച വൈകുന്നേരം സഅദിയ റോഡിലെ തഖ് വ പള്ളിയിലേക്ക്‌  പോകുമ്പോൾ  തട്ടിക്കൊണ്ട്  പോയത്   നാട്ടിലെ  കുപ്രസിദ്ധിയാർജ്ജിച്ച പല  ക്രിമിനൽ കേസുകളിലും പ്രതികളായ കഞ്ചാവ് മാഫിയാ സംഘമായ കുട്ടൻ  എന്ന സനോജ് ,കബീർ ,മനോജ് എന്നിവർ ചേർന്നന്നാണ് തട്ടിക്കൊണ്ട് പോയത് എന്നാണ് പരാതി .

ഇതിന് മുമ്പത്തെ ആഴ്ചയിൽ  കുളത്തിൽ നീന്താൻ പോവുകയായിരുന്ന    ഭിന്നശേഷിക്കാരനേയും കൂടെയുണ്ടായിരുന്ന എസ് ഡി പി ഐ പ്രവർത്തകനേയും ഇതേ സംഘം ആക്രമിച്ചിരുന്നു,അതിൽ മേൽപറമ്പ് പോലീസ് കേസെടുത്തിരുന്നു,


 അകാരണമായ മർദ്ധനത്തിലും ആക്രമണത്തിലും പ്രതിഷേധിച്ച്,എസ്‌ഡിപിഐ അവിടെ കഞ്ചാവ് മാഫിയയ്ക്ക് എതിരെ സമരം സംഘടിപ്പിച്ചിരുന്നു .

 ഈ  പ്രതിഷേധത്തിൽ  അനസിന്റെ ജ്യേഷ്ട്ടൻ പങ്കെടുത്തതിന്റെ  വൈരാഗ്യം തീർക്കുവാൻ  വേണ്ടിയാണ് ഒരു പാർട്ടിയിലും പ്രവർത്തിക്കാത്ത അനസിനെ തട്ടിക്കൊണ്ട് പോയി ഗുരുതരമായി തല്ലിച്ചതച്ചതെന്നാണ് പരാതി . പിന്നീട് മേൽപ്പറബ്‌ പോലീസ് എത്തിയാണ് അനസിനെ മോചിപ്പിച്ചത് .


Previous Post Next Post
Kasaragod Today
Kasaragod Today